ക്രൂഡ് ഓയില്‍ വില പൊള്ളുന്നു.

സിംഗപ്പൂര്‍: ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയര്‍ന്നു. ബാരലിന് 125 ഡോളറാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ക്രൂഡിന്റെ ലഭ്യത കുറയുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ക്രൂഡിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്.
ഇതിനുപുറമെ സുഡാന്‍, ദക്ഷിണസുഡാനിലെ എണ്ണപ്പാടങ്ങളില്‍ ബോംബിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ക്രൂഡിന് ഇന്നലെയും വില ഉയര്‍ന്നിരുന്നു.

അതേസമയം തന്നെ അമേരിക്കന്‍ സാമ്പത്തികരംഗം കരകയറുകയാണെന്ന ഫെഡറല്‍ റിസര്‍വ്വിന്റെ വെളിപ്പെടുത്തലും ക്രൂഡിന്റെ വില ഉയരാനുള്ള മറ്റൊരുകാരണമായിരിക്കുകയാണ്.