ക്രിമിനല്‍കേസ് പ്രതിക്ക് പരപ്പനങ്ങാടി എസ്‌ഐയുടെ എന്‍ ഒ സി

പരപ്പനങ്ങാടി : പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിന്‍ പരിധിയിലെ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ട പ്രതിക്ക് വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ടിനായി എസ്‌ഐയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.

പാസ്‌പോര്‍ട്ടിന് കൊടുക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലാണ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ 594/12 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടയാള്‍ക്ക് നിലവില്‍ ഇയാളുടെ പേരില്‍ കേസുകളില്ലെന്ന ക്ലീന്‍ചിറ്റ് നല്‍കിയിരികുന്നത്. വള്ളിക്കുന്ന് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് നേതൃത്വം വഹിച്ചതിനും ആക്രമം നടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. ഇയാളുള്‍പ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പരപ്പനങ്ങാടി എസ്‌ഐ വഴിവിട്ട് സഹായം നല്‍കുന്നു എന്ന ആരോപണം നിലനില്‍ക്കേയാണ് ഈ പരാതിയും ഉയര്‍ന്നു വന്നിരിക്കുന്നത്.

രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എസ്‌ഐ ഒരു വിഭാഗത്തെ വഴിവിട്ട് സഹായിക്കുന്നതിന് പരപ്പനങ്ങാടി സ്റ്റേഷനിലെ പോലീസു ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമായ അമര്‍ഷം പുകയുകയാണ്.