ക്രമസമാധാനപാലനം നടത്തേണ്ടത്‌ ലാത്തിയും തോക്കും ഉപയോഗിച്ചല്ല;മുഖ്യമന്ത്രി

pinarayi vijayanകണ്ണൂർ: ലാത്തിയും തോക്കും ഉപയോഗിച്ചല്ല ക്രമസമാധാപാലനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മർദക പൊലീസല്ല കേരളത്തിന് വേണ്ടത്. ജനമൈത്രിയുടെ പൊലീസാണ് വേണ്ടതെന്നും പിണറായി പറഞ്ഞു. കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ പാസിങ് ഒൗട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായുള്ള സഹകരണം, പങ്കാളിത്തം എന്നിവയിലൂടെ നാടിന്‍റെ പരിവർത്തന പ്രക്രിയയിൽ പങ്കാളിയാവാൻ പൊലീസിന് കഴിയുമെന്നും പിണറായി വ്യക്തമാക്കി.എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൗരാവകാശ രേഖ പ്രദർശിപ്പിക്കുകയും ജനാധിപത്യ പൊലീസ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിനകത്തും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വർഗീയത അടക്കം പലതരം ഭീഷണികൾ നാം നേരിടുന്നു. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പൊലീസ് സംവിധാനവും ആവശ്യമാണെന്നും പിണറായി വ്യക്തമാക്കി.