ക്യാമറയില്‍ കുടുങ്ങിയ കള്ളനെ തിരിച്ചറിഞ്ഞു.

തിരൂരങ്ങാടി : കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഹോംലാന്‍ഡ് എന്ന കടയില്‍ മോഷണം നടത്തിയ യുവാവിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. അരീക്കോട് കടുങ്ങല്ലൂരില്‍ ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയാണ് ഇയാളെന്നാണ് വിവരം. മോഷണദൃശ്യങ്ങള്‍ കടയിലെ ക്യാമറയില്‍ പതിയുകയും ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ചാനലുകളിലൂടെയും , പത്രങ്ങളിലൂടെയും പ്രചരിക്കുകയും ചെയ്തതോടെ ഇയാള്‍ മുങ്ങിയിരിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി നടത്തിയ മോഷണത്തിന്റെ വിവധ ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ചിരുന്ന വിവധ ക്യാമറകളില്‍ പതിഞ്ഞിരുന്നു.

അരീക്കോടുനിന്നും വന്ന ഒരു ഫോണ്‍കോളില്‍ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള ആദ്യ വിവരം ലഭിച്ചത്.

മോഷണം നടത്തിയ കള്ളന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞു.

 

തിരൂരങ്ങാടിയില്‍ കടയില്‍ കള്ളന്‍ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍