ക്യാബിനറ്റ്‌ റാങ്കോടെ വിഎസ്‌ സര്‍ക്കാറിന്റെ ഉപദേശകനാകും

Story dated:Thursday May 26th, 2016,12 37:pm

V_S_Achutanandanതിരുവനന്തപുരം: വി എസ്‌ അച്യുതാനന്ദന്‍ ക്യാബിനറ്റ്‌ റാങ്കോടെ ഇടതുമുന്നണിസര്‍ക്കാറിന്റെ ഉപദേശക സ്ഥാനവും എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്‌ വിഎസിനെ തിരിച്ചെടുക്കാനുള്ള ധാരണയും ആയിട്ടുണ്ട്‌. പുതിയ പദവികള്‍ ഏറ്റെടുക്കുമെന്ന്‌ വിഎസ്‌ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ പിണറായി വിജയനെ പാര്‍ട്ടി തെരഞ്ഞെടുത്തത്‌ മുതല്‍ വിഎസിന്റെ സ്ഥാനത്തെ സംബന്ധിച്ച്‌ ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ താന്‍ അധികാരത്തിന്‌ പിറകെ പോകുന്ന വ്യക്തിയല്ലെന്നായിരുന്നു നേരത്തെ വിഎസിന്റെ മറുപടി.