ക്യാന്‍സര്‍ രോഗികള്‍ക്ക് റിയാദ് കെഎംസിസിയുടെ ധനസഹായം

തിരൂരങ്ങാടി: റിയാദ് കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

റിയാദ് കെ എം സി സി ജില്ലാ പ്രസിഡന്റ് എം പി അബ്ദുസ്സമദ് കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എല്‍ എ, മുസ്ലിംലീഗ് ജില്ലാ ജ.സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്, ഒഡേപക് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, എ കെ മുസ്ഥഫ, അബ്ദുറഹ്മാന്‍ പൊന്‍മള, ഷാഫി ഹാജി ഓമച്ചപ്പുഴ, സി പി അബ്ദുറഹ്മാന്‍, അബ്ദുല്‍ ഹമീദ് ക്ലാരി, കുന്നുമ്മല്‍ കോയ, മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, ഷാഫി കാലൊടി, സലീം അങ്ങാടിപ്പുറം, ഫൈസല്‍ ബാബു, മുഹമ്മദലി ഫൈസി മണ്ണാറമ്പ്, മുഹമ്മദ് സാലിഹ്, മൊയ്തുഹാജി, നൗഷാദ്, ഹനീഫ, കുട്ടി മൗലവി, അന്‍സാര്‍ ബാബു, ഷൗക്കത്ത്, പത്തൂര്‍ കുഞ്ഞോന്‍ സംസാരിച്ചു.