ക്യാംപസുകളുടെ ഹരമായി എ ലൈന്‍ ചുരിദാറുകള്‍

കോളെജിലൊന്നു വിലസാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുണ്ടാവുകയല്ലെ…..? ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ക്യാംപസ് ഫാഷനില്‍ സിംപിള്‍ റിച്ച് ലുക്ക് തരുന്ന എ ലൈന്‍ ചുരിദാറുകളുടെ തരംഗമാണിപ്പോള്‍.

തടിച്ചവരെന്നോ മെലിഞ്ഞവരെന്നോ വ്യത്യാസമില്ലാതെ ഒരു പോലെ കംഫര്‍ട്ടായി ഉപയോഗിക്കാം എന്നതാണ് ഈ ചുരിദാറിനെ കുമാരിമാര്‍ ഇഷ്ടപ്പെടാന്‍ കാരണം. ധാരാളം ഫളയറുകള്‍ ഉള്ള ഈ സ്റ്റൈലന്‍ ചുരിദാറിന് സ്ലിറ്റ് ഇല്ലാത്തതുകൊണ്ട്
ലെഗിങ്‌സിനൊപ്പവും ട്രെന്‍ഡിയായി ഉപയോഗിക്കാം.

ഇത്തരത്തിലുള്ള പ്ലെയിന്‍ ചുരിദാറുകള്‍ക്കൊപ്പം സില്‍ക്ക് ദുപ്പട്ടയാണ് പുതിയ ട്രെന്‍ഡ്. സില്‍ക്ക് ദുപ്പട്ടയിലെ കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ക്കനുസരിച്ച് ടോപ്പും ബോട്ടവും തുന്നാം. വര്‍ക്കുകളില്ലാത്തതും വളരെ സിംപിള്‍ ആയതുമായ ചുരിദാറുകളാണിവ. എന്നാല്‍ ഇവയോടൊപ്പം ധരിക്കുന്ന ദുപ്പട്ട കളര്‍ഫുള്ളും അതേസമയം പല തരം ഡിസൈനോടു കൂടിയതുമാണ്. ചുരിദാറിന്റെ മാറ്റ് പതിന്‍മടങ്ങ് കൂട്ടുന്നവയാണ് ഈ ദുപ്പട്ടകള്‍. ചുടിബോട്ടത്തോടൊപ്പം ധരിക്കുന്ന ഈ കിടിലന്‍ ചുരിദാറിന് 800 രൂപക്കു മുകളിലാണ് വരുന്നത്.