കോവിലകം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ സിഐടിയുവിന്റെ റോഡ് ഉപരോധം.

പരപ്പനങ്ങാടി: സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കോവിലകം റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍(സിഐടിയു) ഈ റോഡ് ഉപരോധിച്ചു. ഉപരോധ സമരം സിപിഐഎം ഏരിയാകമ്മിറ്റി അംഗം തുടിശ്ശേരി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. പാലകണ്ടി വെലായുധന്‍, എംപി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

സമരം രാഷ്ട്രീയ പ്രേരിതം ; പഞ്ചായത്ത് വൈസ്പ്രസിഡന്റ്

പരപ്പനങ്ങാടി പഞ്ചായത്തിലെ ഊര്‍പ്പായിച്ചിറ ആനപ്പടി റോഡ് റീട്ടാര്‍ ചെയ്ത് നന്നാക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനിയേറിങ് വകുപ്പ് 39 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാനിരിക്കെ റോഡിന്റെ പേരില്‍ സിപിഎം നടത്തിയ സമരം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്ന് പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ അബ്ദുള്‍ജമാല്‍ അറിയിച്ചു.