കോവളത്ത്‌ തിരയില്‍പ്പെട്ട്‌ കാണാതായ ഒരാള്‍ മരിച്ചു

imagesതിരു: കോവളത്ത്‌ തിരയില്‍പ്പെട്ട്‌ കാണാതായ ഒരാള്‍ മരിച്ചു. വര്‍ക്കലസ്വദേശി അനൂപാണ്‌ മരിച്ചത്‌. അനൂപിനൊപ്പം അപകടത്തില്‍പ്പെട്ട മറ്റ്‌ നാല്‌ പേര്‍ക്കായുള്ള തിരച്ചില്‍ കോസ്‌റ്റ്‌ഗാര്‍ഡ്‌ തുടരുകയാണ്‌.

ഇന്നലെ വൈകുന്നേരം ഏഴ്‌ മണിയോടെയാണ്‌ അനൂപ്‌ ഉള്‍പ്പെടെ അഞ്ചുപേര്‍ കോവളത്ത്‌ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ടത്‌. അനൂപിന്റെ സുഹൃത്തുക്കളായ എംബിബിഎസ്‌ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്റ്റാച്ചു സ്വദേശി അഖില്‍. എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥികളായ വട്ടപാറ സ്വദേശി നിതിന്‍ രാജ്‌. കഴക്കൂട്ടം സ്വദേശി ജിതിന്‍, ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലകനും പിടിപി നഗര്‍ സ്വദേശിയുമായ അഭിഷേക്‌ എന്നിവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഇവര്‍ക്കായുള്ള തെരച്ചില്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌. നാവിക മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ എന്നിവര്‍ തുടരുകയാണ്‌. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്‌. ഒഴിവ്‌ ദിനം ആഘോഷിക്കുന്നതിനായി വൈകുന്നേരത്തോടെയാണ്‌ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം കോവളത്ത്‌ എത്തയത്‌. ഇതില്‍ ഒരാള്‍ കടലിറങ്ങിയില്ല. വോളിബോള്‍ പരിശീലകനായ അഭിഷേക്‌ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി കോവളത്ത്‌ എത്തിയതായിരുന്നു.