കോഴിയാര്‍ക്കും വേണ്ട ; മീനിന് തീ വില

തിരൂര്‍ : പക്ഷിപ്പനി ഭീതി പരന്നതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ നന്നേകുറഞ്ഞു. എന്നാല്‍ മാംസാഹാര പ്രിയരായ ആളുകള്‍ മീനിന് നേരെ തിരിഞ്ഞതോടെ മീനിന് തീവിലയായി.

സാധാരണ്ക്കാരന്റെ മീനായ മത്തിക്ക് മുതല്‍ അയക്കൂറയ്ക്ക് വരെ വന്‍ വില വര്‍ദ്ധനയാണ് ഉണ്ടായത്. 100 രൂപയുണ്ടായിരുന്ന അയില 160 രൂപക്കാണ് വില്‍ക്കുന്നത്. അയക്കൂറയാകട്ടെ 400 ല്‍ കുറഞ്ഞ് കച്ചവടമില്ല. നമ്മുടെ മാന്തളിന് കൊടുക്കണം കിലോയ്ക്ക് 130 രൂപ.

കോഴിക്കടകളിലും കോഴി സ്‌പെഷ്യല്‍ ‘ധാബ’ കളിലും തിരക്ക് നന്നേ കുറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക കോഴി, കോഴി ഉത്പന്നങ്ങളുടെ വരവ് നിലച്ചതോടെ കോഴിമുട്ടയ്ക്ക് വില കൂടിയിട്ടുണ്ട്.

പച്ചക്കറിക്കും സാമാന്യം വില വര്‍ദ്ധിച്ചിട്ടുണ്ട്.