കോഴിക്കോട് വിദ്യാര്‍ത്ഥിനി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. രാവിലെ സ്‌കൗട്ട് പരിശീലത്തിന് പോകുന്ന വഴി റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. സൂര്യാഘാതം ഏറ്റാണ് മരണം എന്ന് സംശയിക്കുന്നു.