കോഴിക്കോട് വന്‍ തീപിടുത്തം.

കോഴിക്കോട് : കോഴിക്കോട് പാളയത്ത് വന്‍ തീപിടുത്തം. സ്ത്രീകള്‍ക്കും കുട്ടുകള്‍ക്കും വേണ്ടിയുള്ള കോട്ടപറമ്പ് ആശുപത്രിക്ക്്് സമീപത്തുള്ള ഭാരത് ഹോട്ടലിനാണ് തീ പിടിച്ചത്. അഞ്ച്കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. രാവിലെ 7.30 നായിരുന്നു അപകടം ഉണ്ടായത് . സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകളാണ് തീ അണക്കാന്‍ എത്തിയത്. ഇപ്പോള്‍ തീ നിയന്ത്രണത്തിലായിട്ടുണ്ട്.

ഇതിനിടെ തീ അണക്കാന്‍ വൈകിയെന്നാരോപിച്ച്  സംഭവസ്ഥലത്തെത്തിയ കോഴിക്കോട് ജില്ലാ കളക്റ്ററെ നാട്ടുകാര്‍ തടഞ്ഞു.

ലക്ഷകണക്കിന് രൂപയുടെ നഷ്ട്ം ഉണ്ടായിട്ടുണ്ട്.