കോഴിക്കോട് മോണോ റെയിലിന് ഭരണാനുമതി

തിരു: കോഴിക്കോട് നഗരത്തിന്റെ വികസനത്തിന് വന്‍കുതിപ്പ് ഉണ്ടാകുന്ന സ്വപനപദ്ധതിയായ മോണോറെയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. 1991 കോടി രൂപ ചിലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് അംഗീകാരം ലഭിച്ചത്.

മെഡിക്കല്‍ കോളേജില്‍ നിന്ന് മീഞ്ചന്ത വരെയാണ് ആദ്യഘട്ടം. രണ്ടാംഘട്ടം മീഞ്ചന്തമുതല്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വരെയും. ആദ്യഘട്ടത്തിലുള്ള 14.2 കിലോമീറ്റര്‍ നീളത്തില്‍ നിലവിലെ റോഡിന് മുകളിലൂടെ പോകുന്ന പാതയില്‍ മീഞ്ചന്ത, വട്ടകിണര്‍, പന്നിയങ്കര, കല്ലായി പുഷ്പ, റെയില്‍വേ, പാളയം, മാനാഞ്ചിറ, കെഎസ്ആര്‍ടിസി, പുതിയസ്റ്റാന്‍ഡ്, കോട്ടൂളി, തൊണ്ടയാട്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, കോളേജ് ഹോസ്റ്റല്‍ തുടങ്ങി 15 സ്‌റ്റേഷനുകളാണുണ്ടാവുക.

ഒരേസമയം 525 ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന 3 ബോഗികളാവും ഈ വണ്ടിക്കുണ്ടാകുക. ഡ്രൈവര്‍ ഇല്ലാതെയും ഓടിക്കാവുന്നവയാണിവ.