കോഴിക്കോട് പെണ്‍വാണിഭം; ഇടനിലക്കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പെണ്‍വാണിഭക്കേസില്‍ ഇടനില്ലകാര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര കൈപ്പത്തോട്ടിത്താഴത്ത് വിബീഷ്(27), പുതിയറ പടന്നയില്‍ വീട്ടില്‍ റസാല്‍ ബക്കര്‍ (32) എന്നിവരാണ് പിടിയിലായത്.

ബിനീഷ് ഏജന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരോടൊപ്പം വ്യവസായിയെയും മറ്റ് നാലുപേരെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. വ്യവസായിയുടെ നടക്കാവിലുള്ള ഫഌറ്റില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ ബി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കേസില്‍ നൂറിലേറെ പേര്‍ ഉള്‍പ്പെട്ടതായി പോലീസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഉന്നതരുടെ പങ്ക് ഇപ്പോഴാണ് പുറത്തു വന്നത്.