കോഴിക്കോട് പെണ്‍വാണിഭം പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

കോഴിക്കോട്:  അരയടത്തുപാലം അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചു നടന്നു വന്നിരുന്ന പെണ്‍വാണിഭ കേസില്‍ പോലീസ് തിരയുന്ന മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഭരണകക്ഷിയിലെ ഒരു പാര്‍ട്ടിയുടെ പ്രദേശിക നേതാക്കളായ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇവര്‍ കരിപ്പൂര്‍ വഴി ദുബായിലേക്ക് കടന്നത്.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി റീന ജോസഫിന്റെയും പൊക്കുന്ന് സ്വദേശി മേച്ചേരിപറമ്പ് അസ്മാബിയുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഹൈദരാബാദ്,ഊട്ടി, ബാംഗഌരു എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഠിപ്പിച്ചു എന്നതാണ് കേസ്
അതേ സമയം ഈ പെണ്‍കുട്ടികളെ പീഠിപ്പിച്ച മറ്റൊരാള്‍ കൂടി അറസ്റ്റിലായി. എടക്കാട് സ്വദേശി അനി(44)യാണ് അറസ്റ്റിലായത്.. ഇതോടെ ഈ കോസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 13 ആയി.