കോഴിക്കോട്‌ സൂപ്പര്‍മാര്‍ക്കറ്റിന്‌ മുന്നിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വന്‍തീപിടുത്തം

കോഴിക്കോട്‌: നടക്കാവിലെ ബിസ്‌മി സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വന്‍തീപിടുത്തം. ജനറേറ്ററിലെ ഡീസല്‍ ഓടയിലേക്ക്‌ ഒലിച്ചിറങ്ങി ടെലിഫോണ്‍ കേബിളുകള്‍ക്കും തീപിടിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

സംഭവസ്ഥലത്തെത്തിയ രണ്ട്‌ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ 20 മിനിറ്റോളം പരിശ്രമിച്ചാണ്‌ തീ അണച്ചത്‌. ശക്തമായ ചൂടും ഷോര്‍ട്ട്‌ സര്‍ക്യൂട്ടുമാണ്‌ തീപിടുത്തതിന്‌ കാരണമെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.