കോഴിക്കോട്‌ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ യുവാവ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു.

Story dated:Saturday February 27th, 2016,10 55:am
sameeksha

കോഴിക്കോട്‌: പയ്യോളിയില്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ യുവാവ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. പയ്യോളി പെരുമാള്‍ പുരം സ്വദേശി ഇസ്‌മയില്‍ ആണ്‌ ഭാര്യ നസീം, മകന്‍ നാസിം എന്നിവരെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. മറ്റൊരു മകനായ നബീലിനെയും ഇസ്‌മയില്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വല്യുമ്മ രക്ഷപ്പെടുത്തുകയായിരുന്നു.

ഇസ്‌മായിലിന്റെ ആക്രമണത്തില്‍ ഉമ്മയ്‌ക്കും പരിക്കേറ്റിട്ടുണ്ട്‌. ഇന്ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ സംഭവം നടന്നത്‌. ഇസ്‌മായില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്‌ ഏട്ടന്റെ മകള്‍ കാണുകയായിരുന്നു. ഇതെതുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഭാര്യയും മകനും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഇസ്‌മയില്‍ മീന്‍പിടുത്ത തൊഴിലാളിയാണ്‌. കുടുംബ വഴക്കാണ്‌ കൊലപാതക്കത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.