കോഴിക്കോട്‌ ഒരു കുടുംബത്തിലെ മൂന്ന്‌ പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Story dated:Sunday December 6th, 2015,12 26:pm
sameeksha sameeksha

കോഴിക്കോട്‌: ഒരു കുടുംബത്തിലെ മൂന്ന്‌ പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ മാങ്കാവ്‌ സ്വദേശി പ്രശാന്തിനെയും കൊയിലാണ്ടി സ്വദേശിയായ ഭാര്യ അനുഷ, ആറ്‌ മാസം പ്രായമായ മകനെയുമാണ്‌ മരിച്ച നിലിയില്‍ കണ്ടെത്തിയത്‌.

പ്രശാന്തിനെ മാങ്കാവിലെ വീട്ടിലും ഭാര്യയേയും കുഞ്ഞിനെയും കൊയിലാണ്ടിയിലെ വീട്ടിലുമാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

അതെസമയം മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.