കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ചരിത്രം പഠിക്കണം ; കോടിയേരി

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.അബ്ദുള്‍ സലാം  കേരളത്തിന്റെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം കേരളം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണ്.  ചില കോടതി വിധികളുടെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളെ എല്ലാ കാലത്തേക്കും ഇല്ലാതാക്കാന്‍ കഴിയില്ല. സര്‍വ്വകലാശാല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോഹിനൂരില്‍ വെച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചംയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

സര്‍വ്വകലാശാല സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. സി എച്ച് ആഷിഖ്, സി പി എഎം ജില്ലാസെക്രട്ടറി പിപി വാസുദ്വന്‍. വെലായുധന്‍ വള്‌ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.