കോഴിക്കോട്ട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം.

കോഴികോട് കോഴിക്കോട്ട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍  വന്‍ തീപിടിത്തം. വെള്ളിയാഴച രാത്രിയാണ് നഗരത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ നഷ്ട്ടം ഉണ്ടായിട്ടുണ്ട്.
മാര്‍ക്കറ്റിലെ ജുമാമസ്ജിദ് പളളിക്കടുത്തെ സാലൂസ് ബില്‍ഡിങ്ങിന്റെ മുന്നിലെ ഓള്‍ഡ് മോട്ടോര്‍ ലാന്റി്‌ന്റെ ഷെഡിലാണ് തീപിടിത്തം ഉണ്ടായത്. ഷെഡ് പൂര്‍ണമായും കത്തി നശിച്ചു. മത്സ്യം കയറ്റിവരുന്ന തര്‍മോകോള്‍ ബോക്‌സിനാണ് തീ പിടിച്ചത്.
തീ പടര്‍ന്നതോടെ സമീപത്തെ ബില്‍ഡിങ്ങിലുള്ളവര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മിഠായി തെരുവ് തീപിടിത്തത്തിന് ശേഷം നഗരത്തിലുണ്ടായ വലിയ തീപിടിത്തമാണിത്.
നാട്ടുകാരുടെയും പോലീസിന്റെയും ഫയര്‍ പോഴ്‌സിന്റയും സമയോചിതമായ ഇടപെടല്‍ കൊണ്ട്‌

തീ പെട്ടന്നണയ്ക്കാനാന്‍ കിഞ്ഞു.