കോഴിക്കോട്ട് ചുകപ്പന്‍ സാഗരമിരമ്പുന്നു

കോഴിക്കോട് : ബിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യസമര പോരാളികളുടെ നിണമണിഞ്ഞ് ചുകന്ന കോഴിക്കോട്ടെ കടപ്പുറത്തെ മണ്ണില്‍ മറ്റൊരു ചരിത്രം കുറിക്കപ്പെടുന്നു. പോരാട്ടത്തിന്റെ രക്തപതാകയേന്തി കോഴിക്കോട്ടെ നഗരവീഥികളെല്ലാം കടപ്പുറത്തേക്ക് ഒറ്റമനസായി ചുകന്നൊഴികി.

സി.പി.ഐ.എമ്മിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം നടക്കുന്ന കോഴിക്കോടന്‍ കടപ്പുറത്തെ ജനസാഗരം അക്ഷരാര്‍ത്ഥത്തല്‍ സിപിഐഎമ്മിന്റെ സംഘടനാശക്തിയും അച്ചടക്കവും ജനപിന്‍തുണയും വിളിച്ചറിയിക്കുന്നതായിരുന്നു.

ഉച്ചയ്ക്ക് ചുകപ്പുവളണ്ടിയര്‍മാരുടെ മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ തിളയ്ക്കുന്ന വെയ്‌ലിനെ അവഗണിച്ച് ആയിരങ്ങള്‍ സമ്മേളന നഗരിയില്‍ ഇരുപ്പുറപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഉച്ച മുതല്‍ തന്നെ പൊതു സമ്മേളന നഗരിയില്‍ വിപ്ലവ ഗാനമേളയും ഉണ്ടായിരുന്നു.

റാലിയില്‍ പ്രതിനിധി സമ്മേളന നഗരിയില്‍നിന്ന് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പോളിറ്റിബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ള സമ്മേളന പ്രതിനിധികള്‍ അണിചേര്‍ന്നു പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ റോഡിനിരുവശവുമുള്ള ആയിരങ്ങളെ അഭിവാദ്യം ചെയ്തു.

വൈകീട്ട് 6 മണിക്ക് പിണറായി വിജയന്റെ അ്ദ്ധ്യക്ഷതയില്‍
ആരംഭിച്ച പൊതുസമ്മേളനം പ്രകാശ് കാരട്ട് ഉദ്ഘാടനം ചെയ്തു.