കോഴിക്കോട്ട്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി: പെണ്‍ുകട്ടി ആത്മഹത്യക്ക്‌ ശ്രമിച്ചു

കോഴിക്കോട്‌ :കോഴിക്കോട്‌ വടകരക്കടുത്തെ്‌ കുട്ടബലാത്സംഗത്തിനിരയായ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്‌ ശ്രമിച്ചു. പ്രണയം നടിച്ച്‌ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണത്രെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌
എന്നാല്‍ പ്രതികളുടെ ഉന്നത രാഷ്ട്രീയബന്ധവും ഇടപെടലും മൂലംസംഭവത്തെ കുറിച്ച്‌ പോലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. എങ്ങിലും സംഭവത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ച്‌ കഴിഞ്ഞു. വടകര കുറ്റിയാടി സംസ്ഥാനപാതിയിലെ ഒരു ലോഡ്‌ജില്‍ വെച്ചാണത്രെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. ഈ ലോഡ്‌ജിനെ കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌ എടച്ചേരി പോലീസാണ്‌ അന്വേഷണം നടത്തുന്നത്‌.