കോഴിക്കോട്ടെ നക്ഷത്രവേശ്യാലയം; മലപ്പുറത്തെ ഉന്നതര്‍ പ്രതിപട്ടികയില്‍

കോഴിക്കോട് : പറയഞ്ചേരിയില്‍ ഒരു അപ്പാര്‍ട്ടുമെന്റ് കേന്ദ്രീകരിച്ച് നടത്തിവന്ന പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള അന്വേഷണം അന്യസംസ്ഥാനങ്ങളിനേക്കും വ്യാപിപ്പിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ ഒമ്പതുപേര്‍ക്ക് പുറമെ മലപ്പുറത്തെയും കോഴിക്കോട്ടെയും ഉന്നതരും പ്രതിപട്ടികയില്‍ പെട്ടികയിലുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

അസ്മാബിയുടെയും റീനാജോസിന്റെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ബലാത്സംഘം ചെയ്‌തെന്ന കുറ്റമാണ് ഇടപാടുകാര്‍ക്കെതിരെ എടുത്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കെതിരെയും കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മുപ്പതോളം പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
പെണ്‍വാണിഭകേസ് അന്വേഷിക്കുന്നതിന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ജി സ്പര്‍ജ്ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.