കോപ്റ്റര്‍ ഇടപാട് ;ഇറ്റാലിയന്‍ കമ്പിയില്‍ നിന്ന് കോഴവാങ്ങി.

ദില്ലി: ഫിന്‍മെക്കാനിക്ക എന്ന ആയുധ കമ്പനിയില്‍ നിന്ന് വിഐപികള്‍ക്കുവേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനായി വ്യോമസേനാ മേധാവി എസിപി ത്യാഗി കോഴി വാങ്ങിയെന്നു മുളള ഇറ്റാലിയന്‍ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭയെ പിടിച്ചുലയ്ക്കുന്നു.

കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് മൂഖര്‍ജിയാണ് അഗസ്റ്റ റസ്റ്റ്‌ലാന്റ് എന്ന ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ 2010 ല്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്.

ടെന്‍ഡര്‍ഷണിക്കുമ്പോള്‍ നിബന്ധനകള്‍ ഇളവു ചെയ്യുന്നതിനാണത്രെ കോഴ വാങ്ങിയത്്. ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കണമെന്ന നിബന്ധനയാണ് ഈ ഇറ്റാലിയന്‍ കമ്പനിയെ ഉള്‍പ്പെടുത്താന്‍വേണ്ടി 4500 മീറ്ററാക്കി കുറച്ചത്.

ഈ ഇടപാടില്‍ 3546 കോടി രൂപയാണ് ഫിന്‍മ മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനിക്ക് ലഭിച്ചത്. ഈ കമ്പനിക്കെതിരെ ഇറ്റലിയില്‍ നടന്ന അന്വേഷണമാണ് ഇന്ത്യയില്‍ എസിപി ത്യാഗിക്ക് നിബന്ധനകളായി ഉയര്‍ത്താന്‍ ഒരു തുക നല്‍കി എന്ന് പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ കോപ്റ്റര്‍ ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ ഇടപാടില്‍ ആരെങ്കിലും കോഴവാങ്ങിയതായി തെളിഞ്ഞാല്‍ ഇടപാട് റദ്ധാക്കാന്‍ മടിക്കില്ലെന്ന് പ്രതിരോധ മന്ത്രി എകെ ആന്റ്ണി വ്യക്തമാക്കി.

രണ്ടാം ബൊഫോഴ്‌സ് കുംഭകോണം എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്. ഈ അഴിമതി ഇടപാട് റദ്ധാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.