കോപ്പിയടി 5 പേര്‍ പിടിയില്‍

exam-writingതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഡിഗ്രി ഒന്നാം സെമസ്‌റ്റര്‍ പരീക്ഷക്കിടെ കോപ്പിയടിക്കുയായിരുന്ന 5 വിദ്യാര്‍ത്ഥികളെ പിടികൂടി. പരീക്ഷ കണ്‍ട്രോളര്‍ നേരിട്ട്‌ നടത്തിയ മിന്നല്‍ പരീക്ഷയിലാണ്‌ വിദ്യാര്‍ത്ഥികള്‍ പടിയിലായത്‌. തിരൂന്നാവയ കിദുമത്ത്‌ ആര്‍ട്‌സ്‌ കോളേജില്‍ പരീക്ഷയെഴുതിയ നാലു പേരും കാലിക്കറ്റ്‌ സര്‍വ്വകലാശാല മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സെന്ററില്‍ പരീക്ഷയെഴുതിയിരുന്ന ഒരാളുമാണ്‌ പിടിയിലായത്‌.
ഈ വര്‍ഷത്തേക്കും അടുത്ത വര്‍ഷത്തേക്കും ഇവരെ പരീക്ഷയെഴുതുന്നതിനില്‍ നിന്ന്‌ ഡീബാര്‍ ചെയ്‌തു. 2500 രൂപ പിഴയും ഈടാക്കും.