കോപ്പയില്‍ പെറു മൂന്നാമന്‍

കോപ്പ അമേരിക്ക നാളെ കലാശപ്പോരാട്ടം
copa1സാന്റിയാഗോ: കോപ അമേരിക്കയില്‍ പെറു മൂന്നാം സ്ഥാനക്കാരായി. പരാഗ്വാക്കെതിരെ എതിരി്‌ല്ലാത്ത്‌ രണ്ട്‌ ഗോളിനാണ്‌ പെറുവിന്റെ വിജയം. ആന്ദ്രേ കരിളോയും പൗളോ ഗ്വരരോയുമാണ്‌ പെരുവിനായി വല കുലുക്കിയത്‌. തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ പെറു കോപയുടെ ലൂസേഴ്‌സ്‌്‌ ഫൈനല്‍ ജേതാക്കളാവുന്നത്‌.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48 ാം മിനുട്ടില്‍ ആന്ദ്രേ കാരില്ലോയാണ്‌ പരെറുവിനായി ഗോള്‍ നേടിയത്‌. തുടര്‍ന്ന്‌ കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ 89 ാം മിനുട്ടില്‍ പൗളോ ഗ്വൊരരോയും പന്ത്‌ പരാഗ്വേ വലയില്‍ എത്തിക്കുകയായിരുന്നു.

13 ാം തവണയാണ്‌ പരാഗ്വയന്‍ ഗോള്‍ മുകത്ത്‌ മു്‌ന്നേറ്റം നടത്തിയത്‌. സെമിയില്‍ പരാഗ്വേ അര്‍ജന്റീനക്കെതിരെയും പെറു ചിലിയോടും തോറ്റാണ്‌ ലൂസേഴ്‌സ്‌ ഫൈനലില്‍ എത്തിയിരുന്നത്‌.

ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ചിലിയെ നേരിടും.