കോതമംഗലത്ത് 15 കാരിയെ പീഡിപ്പിച്ച കേസില്‍ 8പേര്‍ അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായ വരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. വാരപ്പട്ടി സ്വദേശികളായ സനൂപ്(23), സനീര്‍(22), രാമല്ലൂര്‍ സ്വദേശി ബൈജു ജോണ്‍(25), നേരിയമംഗലം സ്വദേശി ഇബ്രാഹിം(20) എന്നിവരാണ് അറസ്റ്റിലായവര്‍.

15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ഒക്ടോബര്‍ രണ്ടിനാണ് ഇവര്‍ വാഹനത്തിലുമറ്റുമായി കൊണ്ടുനടന്ന് പീഡിപ്പിച്ചത്. അറസ്റ്റിലായവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

ഒരു കച്ചവട സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി സുഹൃത്തുക്കളു ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.