കോണ്‍ഗ്രസ് പുകയുന്നു

തിരു : മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കലും മന്ത്രിസഭാ  പുനസംഘടനയും കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രില്‍് അസാധാരണമായ സംഭവങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുഖ്യമന്ത്രിക്കും മുസ്ലിംലീഗിനുമെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തെത്തി.

 

ഇന്ന് രാവിലെ മലപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ അതിരൂക്ഷമായാണ് ആര്യാടന്‍ മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ചത്.കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യകാലചരിത്രം പറഞ്ഞ് മുസ്ലിംലീഗിന്റെ അസ്തിത്വത്തെ വരെ ചോദ്യം ചെയ്തു.

 

എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് കുരുശുമരണം നല്‍കി ആരുമിവിടെ പിലാത്തോസുമാരാകേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി.ടി തോമസ് പറഞ്ഞത്. മാത്രമല്ല ഉമ്മന്‍ചാണ്ടിക്കെതിരെ രഹസ്യനീക്കം നടത്തിയെന്നും ആരോപിച്ചു. ഇതിനെതിരെ കെപിസിസി ഭാരവാഹിയായ അജെയ് തറയില്‍ രംഗത്തെത്തി.

 

ഈ വിഷയത്തില്‍ kpcc അടിയന്തിര യോഗം വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് V.M. സുധീരന്‍ ആവശ്യപ്പെട്ടു.