കോണ്‍ഗ്രസ്‌ നേതാക്കള്‍ ചതിച്ചു;പത്മജ

padmaja venugopalതൃശൂര്‍: തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ തോല്‍വിക്കെതിരെ പൊട്ടിത്തെറിച്ച്‌ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ പത്മജ വേണുഗോപാല്‍ രംഗത്ത്‌.

തൃശൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ തന്‍െറ പിതാവ് കെ. കരുണാകരനെ പിന്നില്‍നിന്ന് കുത്തിയ നേതാക്കള്‍ തന്നെയാണ് ഇത്തവണ തനിക്കും വിനയായതെന്ന് പത്മജ പറഞ്ഞു. കാലുപിടിച്ച് പറഞ്ഞിട്ടും ഈ നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങിയില്ല. മുതിര്‍ന്ന നേതാവ് സി.എന്‍. ബാലകൃഷ്ണനെ ഒരു ദിവസമാണ് കണ്ടത്. യു.ഡി.എഫിന്‍െറ വോട്ട് എന്‍.ഡി.എയിലേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടായി. അക്കാര്യം നേതാക്കളെ അറിയിച്ചിട്ടും തടയാന്‍ ആരും ശ്രമിച്ചില്ലെന്ന് പത്മജ ആരോപിച്ചു. തൃശൂരില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പത്മജ പറഞ്ഞു.