കോണ്‍ഗ്രസിനെതിരെ ലീഗ്

കോഴിക്കോട്: കേന്ദ്രം നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ്. പാചകവാതകം പോലുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ പ്രയാസം കണക്കിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് ലീഗ് കുറ്റപ്പെടുത്തി.

ഇ. അഹമ്മദിന് ക്യാബ്‌നറ്റ് പദവിയിലുള്ള മന്ത്രിയാവാന്‍ അര്‍ഹതയുണ്ടെന്നും ഇത് നല്‍കാത്തതില്‍ പ്രതിഷേധമുണ്ടെന്നും മുസ്ലിംലീഗ് ഉന്നധാതികാര സമിതിയംഗം ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

ഇന്നലെ കോഴിക്കോട് നടന്ന കേമ്പയിനുശേഷം പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുസ്ലിംലീഗുകൂടി അംഗമായ യുപിഎ സര്‍ക്കാറിനെതിരെ ലീഗ് ആഞ്ഞടിച്ചത്.

ലീഗിനെ മുന്നണിയില്‍ ഒറ്റപ്പെടുത്താനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശ്രമത്തിനെതിരെയും കടുത്ത നിലപാട് മുസ്ലിംലീഗ് സ്വീകരിക്കും.