കോട്ടയം പൂവന്‍തുരുത്തില്‍ കേരള എക്‌സ്‌പ്രസിന് മേല്‍ മരം വീണു

ചിങ്ങവനം :കോട്ടയം പൂവന്‍തുരുത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമേല്‍ മരംവീണു. കേരള എക്‌സ്‌പ്രസിനാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബോഗികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോട്ടയം വഴിയുള്ള റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.