കോട്ടക്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍

Untitled-1 copyകോട്ടക്കല്‍: പൊന്മള മാണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ഒരാള്‍കൂടി പൊലീസ്‌ പിടിയില്‍. കോഡൂര്‍ കരിപറമ്പ്‌ സ്വദേശി അലവി(42) ആണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ സി ഐ മുഹമ്മദ്‌ ഹനീഫക്കു മുമ്പാകെ കഴിഞ്ഞ ദിവസം കീഴടങ്ങിയത്‌. കോട്ടക്കലില്‍ ഏറെകാലമായി ബാര്‍ബര്‍ ഷോപ്പ്‌ നടത്തുന്നയാളാണ്‌ അലവി. കഴിഞ്ഞ വര്‍ഷം്‌ ജൂലൈ മാസത്തിലാണ്‌ പൊന്മള മാണൂര്‍ വാടകക്വോര്‍ട്ടേഴ്‌സില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായത്‌. ഇതോടെ ഈ കേസില്‍ മ്പെതുപേരെ പിടികൂടി.