കോട്ടക്കല്‍ പൂരത്തിന്‌ തുടക്കമായി

DSC_0938 (1)കോട്ടക്കല്‍: കോട്ടക്കല്‍ പൂരത്തിന്റെ ഒരാഴ്‌ച്ചക്കാലത്തെ ഉത്സവദിനങ്ങള്‍ക്ക്‌ വര്‍ണാഭമായ തുടക്കം. കോട്ടക്കല്‍ ആര്യവൈദ്യശാല വക വിശ്വംഭര ക്ഷേത്രത്തില്‍ ഗജവീരന്‍മാരുടെയും പഞ്ചവാദ്യത്തിന്റെയും ആഹ്ലാദകാഴ്‌ച്ചകള്‍ ആദ്യദിനത്തെ ആവേശകുളിര്‍മഴ പെയ്യിച്ചു. ഗജവീരന്‍മാരുടെ അകമ്പടിയോടെ പ്രധാന ചടങ്ങായ പുറത്തേക്കെഴുന്നള്ളിപ്പ്‌ ഉച്ചക്കു ശേഷം നടന്നതോടെയാണ്‌ ഉത്സവകാഴ്‌ച്ചകളിലേക്ക്‌ കോട്ടക്കല്‍ കണ്ണു തുറന്നത്‌. പതിവു പരിപാടികള്‍ക്കു പുറമെ വൈകീട്ട്‌ ഏഴിന്‌ വടശ്ശേരി ബ്രദേഴ്‌സിന്റെ നാഗസ്വരകച്ചേരിയും തുടര്‍ന്ന്‌ തൃപ്രങ്ങോട്‌ പരമേശ്വരന്‍ മാരാര്‍. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരുടെ തായമ്പകയും നടന്നു. രണ്ടാം ദിനമായ ഇന്ന്‌ വൈകീട്ട്‌ ഏഴിന്‌ ഗോപിക വര്‍മയുടെ മോഹിനിയാട്ടം, നെല്ലിയോട്‌ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കുന്ന കല്യാണസൗഗന്ധികം, ദക്ഷയോഗം കഥകളിയും അരങ്ങേറും.