കോട്ടക്കല്‍ നഗരസഭ പുകയില മുക്തമാകുന്നു

kottakkalകോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ മുഴുവന്‍ വീടുകളും പുകയില മുക്തമാക്കുന്നതിനുള്ള പദ്ധതികളുമായി ആരോഗ്യവകുപ്പ്‌ അധികൃതര്‍.

നഗരസഭയും സാമൂഹികാരോഗ്യ കേന്ദ്രവും ചേര്‍ന്ന്‌ നഗരസഭയിലെ മുഴുവന്‍ 32 വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം 32 വാര്‍ഡിലെയും സി.ഡി.എസ്‌ അംഗങ്ങള്‍ക്ക്‌ പരിശീലനം നല്‍കി. ഈ അംഗങ്ങള്‍ മുഖേനെ നഗരസഭയിലെ 192 കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ബോധവല്‍ക്കരണ സി.ഡി വിതരണം ചെയ്‌തു.

ഓരോ കുടുംബശ്രീ യൂണിറ്റുകളിലൂടെ അയല്‍സഭകള്‍ വഴി ഓരോ വീട്ടിലും സിഡി പ്രദര്‍ശനം നടത്തുകയാണ്‌ ലക്ഷ്യം. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ അനുബന്ധമെന്നോണം നടത്തുമെന്ന്‌്‌ എച്ച ഐ കെ മുഹമ്മദ്‌ പറഞ്ഞു.

പരിശീലന ക്ലാസിന്‌ നഗരസഭ സ്ഥിരസമിതിയധ്യക്ഷന്‍ തൈക്കാട്ട്‌ അലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാഷിദ, എച്ച്‌.ഐ കെ.മുഹമ്മദ്‌, എം.എന്‍ രജിത്ത്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.