കോട്ടക്കല്‍ താഴെ അങ്ങാടി ജങ്‌ഷന്‍ ഇന്റര്‍ ലോക്‌ പതിച്ച്‌ നവീകരിക്കുന്നു

hqdefaultകോട്ടക്കല്‍: കോട്ടക്കല്‍ ടൗണ്‍ താഴെ അങ്ങാടി ജങ്‌ഷനില്‍ ഇന്റര്‍ ലോക്‌ പതിച്ച്‌ നവീകരിക്കുന്നതിന്‌ 25 ലക്ഷം രൂപയുടെ പദ്ധതി. പൊട്ടിപ്പൊളിഞ്ഞ്‌ യാത്ര ദുരിതമായ ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്ന ദുരിതവുമുണ്ട്‌. സംസ്ഥാന പാത ഇത്‌ വഴിയാണ്‌ കടന്നു പോകുന്നത്‌. വെള്ളക്കെട്ട്‌ കാരണം റോഡ്‌ തകരുന്ന അവസ്ഥയാണുള്ളത്‌. ഇത്‌ പൂര്‍ണമായും ഇല്ലാതാക്കുന്ന പദ്ധതിയാണ്‌ കൊണ്ട്‌ വരുന്നത്‌. ജങ്‌ഷനില്‍ ഇന്റര്‍ലോക്‌ പാകി റോഡ്‌ സുരക്ഷിതമാക്കും. ഇതിനായി മരാമത്ത്‌ വകുപ്പിന്റെ തുക ചെലവഴിക്കുക. റോഡ്‌ നിരപ്പാക്കിയായിരിക്കും ഇന്റര്‍ലോക്ക്‌ പതിക്കല്‍. നൂറു മീറ്ററിലാണ്‌ നിര്‍മാണം നടക്കുന്നത്‌. വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ റോഡ്‌ ഉയര്‍ത്തും. അടുത്ത രണ്ടാഴ്‌ച്ചക്കകം പ്രവൃത്തികള്‍ നടത്താനാണ്‌ അധികൃതരുടെ നീക്കം.