കോട്ടക്കലില്‍ 5ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

kottakalകോട്ടക്കല്‍: മദ്രസ വിദ്യാര്‍ത്ഥിനികളായ ഏഴോളം പേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പുതുപ്പറമ്പ്‌ പീച്ചിമണ്ണില്‍ അബ്ദുറഹ്മാന്‍ (55)ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയാണ്‌ പീഡിപ്പിച്ചത്‌.

കുട്ടികള്‍ രക്ഷിതാക്കളോട്‌ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. എസ്‌ഐ മഞ്‌ജിത്‌ ലാലിന്റെ നേതൃത്വത്തില്‍ പോലീസ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ മിഠായിയും മറ്റും നല്‍കിയാണ്‌ ഇയാള്‍ ലൈംഗിക ചൂഷണം നടത്തിയത്‌.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

ഫോട്ടോ കടപ്പാട്‌ മാധ്യമം ഓണ്‍ലൈന്‍