കോട്ടക്കലില്‍ ഹോമിയോ ഡിസ്‌പെന്‍സറയുടെ കെട്ടിട ശിലാസ്ഥാപനം

IMG_1201കോട്ടക്കല്‍: സര്‍ഹിന്ദ്‌ നഗറില്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടനം എംപി അബ്ദുസമദ്‌ സമദാനി നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്‌തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച്‌ ഹോമിയോ ഡിസ്‌പെന്‍സറിക്ക്‌ വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസര്‍ അധ്യക്ഷനായി. ഉപാധ്യക്ഷ ബുഷ്‌റ ഷെബീര്‍, സ്ഥിരംസമിതിയധ്യക്ഷന്‍മാരായ പി ഉസ്‌മാന്‍കുട്ടി, ടി വി സുലൈഖാബി,ടി വി മുംതാസ്‌, അലെവി തൈക്കാട്ട്‌, കൈ എം റഷീദ്‌, പി ഉണ്ണീന്‍ക്കുട്ടി, ഡോ. നസ്‌റിന്‍, ഡോ. ദിവ്യ, സൈതലവി എന്ന കോയാപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.