കോട്ടക്കലില്‍ ലോറി വൈദ്യുതി തൂണിലിടിച്ചു

kottakkal copyകോട്ടക്കല്‍: സിമന്റ്‌ ലോഡുമായി വന്ന ലോറി ലോഡിറക്കുന്നതിനിടെ പിന്നോട്ടിറങ്ങി വൈദ്യുതി തൂണില്‍ ഇടിച്ചു. താഴെ കോട്ടക്കലില്‍ ഉച്ചക്ക്‌ നാലോടെയാണ്‌ അപകടം.

തിരൂരില്‍ നിന്ന്‌ സിമന്റുമായി താഴെ കോട്ടക്കലിലെ സിമന്റ്‌ മൊത്ത വ്യാപാരകേന്ദ്രത്തിലേക്ക്‌ വന്ന ലോറിയാണ്‌ അപകടത്തില്‍ പെട്ടത്‌. അപകടത്തെ മണിക്കൂറുകള്‍ക്ക്‌ ശേഷം തൂണ്‍ മാറ്റിയാണ്‌ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്‌. അല്‍പനേരം ഗതാഗത തടസ്സമുണ്ടായി.