കോട്ടക്കലില്‍ കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ്‌; ഫൈനാസ്‌ സ്ഥാപനത്തെ കബളിപ്പിച്ചയാള്‍ പിടിയില്‍

Untitled-1 copyകോട്ടക്കല്‍:  കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ്‌ ഉപയോഗിച്ച്‌ സ്വകാര്യ ഫൈനാന്‍സ്‌ കമ്പനിയെ കബളിപ്പിച്ചയാള്‍ പിടിയില്‍. കോട്ടക്കല്‍ വില്ലൂര്‍ സ്വദേശി കൊങ്ങപ്പള്ളി അഹമ്മദ്‌(42) ആണ്‌ കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്‌. മൂന്നുവര്‍ഷം മുമ്പ്‌ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന്‌ വായ്‌പയെടുത്താണ്‌ കാര്‍ വാങ്ങിയത്‌. 6 മാസം വായ്‌പ കൃത്യമായി അടച്ച അഹമ്മദ്‌ പിന്നീട്‌ കാറിന്റെ നമ്പര്‍ മാറ്റി ഒളിച്ചുനടക്കുകയായിരുന്നു. വിശ്വാസവഞ്ചന, രേഖയില്‍ കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ അഹമ്മദിനെ 14 ദിവസത്തേക്ക്‌ റിമാന്റു ചെയ്‌തു.