കോട്ടക്കലില്‍ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

Untitled-2കോട്ടക്കല്‍: കഞ്ചാവ്‌ പില്‍പ്പനയ്‌ക്കിടെ യുവാവ്‌ പോലീസ്‌ പിടിയിലായി. തമിഴ്‌നാട്‌ വേളാങ്കണ്ണി സ്വദേശി മഹേഷ്‌(24) ആണ്‌ പിടിയിലായത്‌.

നാഗപട്ടണത്തു നിന്ന്‌ എത്തിക്കുന്ന കഞ്ചാവ്‌ വന്‍വിലയ്‌ക്ക്‌ വിതരണം ചെയ്യുകയാണ്‌ ഇയാളുടെ പതിവെന്ന്‌ പോലീസ്‌ പറഞ്ഞു. ഏറെ നാളായി കോട്ടൂരിലെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ്‌ യുവാവ്‌ താമസിച്ച്‌ വരുന്നത്‌. കോട്ടക്കല്‍ എസ്‌.ഐ പി.എസ്‌ മഞ്‌ജിത്ത്‌ ലാലും സംഘവും പിടികൂടിയ പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.