കോട്ടക്കലിലെയും കൊളപ്പുറത്തേയും ഹോട്ടലുകളില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു.

തിരൂരങ്ങാടി: നാലുഹോട്ടലുകളില്‍ നിന്നായി വൃത്തി ഹീനമായ നിലയില്‍ കണ്ടെത്തിയ ഒന്നര കിന്റല്‍ കോഴിയിറച്ചി ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധനയില്‍ പിടിച്ചെടുത്തു. ദേശിയപാത17 ല്‍ കൊളപുറത്തുള്ള രണ്ട് ‘ധാബ’കള്‍, പരപ്പനങ്ങാടി, ചെട്ടിപ്പടിയിലെ ഫാസ്റ്റ് ഫുഡ്, കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഫാസ്റ്റ് ഫുഡ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്രീസറിലല്ലാതെ സൂക്ഷിച്ചിരുന്ന ഒന്നര കിന്റലോളം ഇറച്ചി പിടിച്ചെടുത്തത്. കോഴിയിറച്ചിയില്‍ ചേര്‍ക്കുന്ന ക്രിത്രിമ കളര്‍, പഴകിയ മത്സ്യം പഴകിയ പാട്ട തൈര്, പഴകിയ എണ്ണ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിന്റെ ഭാഗമായി യുവ തലമുറയുടെ ഒരൊഴുക്കുതന്നെ അനുഭവപ്പെടാറുള്ള ഹോട്ടലുകളാണിവ.

ജില്ലയില്‍ ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള റെയ്ഡുകള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.