കോടതിയലക്ഷ്യ കേസ്; വിജയ് മല്യ കുറ്റക്കാരന്‍;ജൂണ്‍ 10 നകം ഹാജരാകണം: സുപ്രീംകോടതി

ദില്ലി: കോടതിയലക്ഷ്യ കേസില്‍ വിജയ്മല്യ കുറ്റക്കാരനാണെന്ന് സുപ്രംകോടതി. മല്യയോട് ജൂണ്‍ 10 നകം കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. ജസ്​റ്റിസ്​ എ.കെ ഗോയൽ, യു.യു ലളിത്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

വായ്​പ തട്ടിപ്പ്​ കേസിൽ കോടതി നടപടികൾ പാലിക്കാത്ത മല്യക്കെതിരെ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹരജിയിലാണ്​ഉത്തരവ്.

മല്യ ബാങ്കു തട്ടിപ്പ്​ കേസിൽ കോടതി ഉത്തരവിട്ട ശിക്ഷാ നടപടി സ്വകീരിക്കാതെയും കോടതിക്ക്​ മുമ്പിൽ ഹാജരാകാതെയും രണ്ടു നിലക്കും കോടതിയലക്ഷ്യ കുറ്റമാണ്​മല്യ ചെയ്തിരിക്കുന്നതെന്ന്​ ജഡ്​ജിമാർ നിരീക്ഷിച്ചു.