കൊല്ലത്ത്‌ ട്രെയിനിനടിയില്‍ പെട്ട്‌ സ്‌ത്രീയുടെ കൈയ്യും കാലും അറ്റു

കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടിയുടെ അടിയില്‍പെട്ട്‌ യുവതിയുടെ കൈയ്യും കാലും അറ്റു. കൊല്ലം പള്ളിമുക്ക്‌ സ്വദേശി മെഹര്‍ബാനാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഇന്നു രാവിലെ എട്ടുമണിയോടെയാണ്‌ സംഭവമുണ്ടായത്‌. തിരുവന്തപുരത്തേക്കുള്ള ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന്‌ നീങ്ങിതുടങ്ങിയപ്പോഴാണ്‌ മെഹര്‍ബാന്‍ ഓടിയെത്തി ട്രെയിനില്‍ കയറാന്‍ ശ്രമിച്ചത്‌. ഇതിനിടെ പിടിവിട്ട്‌ ട്രാക്കിലേക്ക്‌ വീഴുകയായിരുന്നു.

ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച മെഹര്‍ബാനെ പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയി.