കൊല്ലം പരവൂരില്‍ വെടിക്കെട്ട് അപകടത്തില്‍ 102 മരണം; 300 ഓളം പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു

12966482_845430945562102_1663714946_nകൊല്ലം: പരവൂരില്‍ വെടിക്കെട്ട് അപകടത്തില്‍ 102 പേര്‍ മരിച്ചു. 300 ഓളം പേര്‍ക്ക് ഗുരുതമായി പൊള്ളലേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.30നാണ് അപകടം.കമ്പപ്പുരയ്ക്ക് തീപ്പിടിച്ചാണ് അപകടമുണ്ടായത്.നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക ഉത്തരവോടെ നടത്തിയതിനിടിയിലാണ് അപകടം നടന്നത്.

ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒന്നരക്കിലോ മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതാണ് വിവരം.അപകത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഓഫീസ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

പരുക്കറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര ധനസഹായമെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.മത്സരകമ്പക്കെട്ടിന് കളക്ടര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ അവസാന നിമിഷം ഒരാള്‍ക്കു മാത്രം അനുമതി ലഭിച്ചു.പക്ഷെ അനുമതി ലഭിക്കാതെ തന്നെ നിരവധി പേര്‍ മ്ത്സരകമ്പക്കെട്ടില്‍ പങ്കെടുത്തതാണ് അപകടത്തില്‍ കലാശിച്ചത്.

കേരളത്തില്‍ ലഭ്യമാക്കേണ്ട സഹായങ്ങളെക്കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തി.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ കേരളത്തിലേക്കു തിരിക്കും. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് തലശ്ശേരിയില്‍ പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പു പരിപാടി റദ്ദാക്കി സംഭവസ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ദുരന്തഭൂമി സന്ദര്‍ശിക്കും.

പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വിസ് ശിവകുമാര്‍ പറഞ്ഞു. മികച്ച ചികിത്സ തന്നെ പരുക്കേറ്റവര്‍ക്ക് ലഭ്യമാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.