‘കൊലവെറി’ തിയ്യേറ്ററുകളിലേക്ക്.

 

http://www.youtube.com/watch?v=SxKH9pGDUgo&feature=related

 

 

ചെന്നൈ: വെള്ളിത്തിരയിലെത്തും മുമ്പ് ഇന്ത്യക്കാരന്റെ മനസ്സിലേക്ക് അലറിക്കയറിയ ധനുഷിന്റെ കൊലവെറി പാട്ടിന്റെ ചിത്രം ‘ത്രീ’ മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തുന്നു.
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യധനുഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ‘ത്രീ’യിലെ നായിക കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസനാണ്. ധനുഷിന്റെ പിതാവ് കസ്തൂരിരാജയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട്.
ഈ ചിത്രത്തിനായി അനിരുദ്ധ് രവിശങ്കര്‍ ഒരുക്കിയ ‘വൈദിസ് കൊലവെറി’ എന്ന ധനുഷ് എഴുതി പാടിയ ഗാനം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയിലെ മ്യൂസിക്കല്‍ ഹിറ്റ് ചാര്‍ട്ടില്‍ മുമ്പനായിരുന്നു. ഈ വര്‍ഷം യൂട്യൂബില്‍ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ കണ്ട ഗാനവും ഇതുതന്നെ. ആദ്യ അഞ്ച് ദിവസത്തില്‍ 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്.