കൊലയ്ക്കു പിന്നാലെ ഒളിത്താവളത്തില്‍ പീഡനവും.

ഇരിട്ടി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും, കിര്‍മാണി മനോജും, ഷാഫിയും ഒളിവിലിരിക്കെ യുവതിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തുവെന്ന ആരോപണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുടക്കോഴി മലയില്‍ ഇവര്‍ ഒളിവില്‍ താമസിക്കെ ഭക്ഷണവുമായി എത്തിയ യുവതിയെയാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന ആരോപണമാണ് ഉയര്‍ന്നത്.

ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. യുവതിയുടെ മരണത്തെകുറിച്ച് നാട്ടുകാരുടെ ഇടയിലുണ്ടായ സംശയം ചോര്‍ന്ന് പോലീസിലെത്തിയതാണ് ഈ അന്വേഷണം തുടങ്ങാന്‍ കാരണം.