കൊറിയന്‍ തീരത്ത് 470 യാത്രക്കാരുള്ള കപ്പല്‍ മുങ്ങുന്നു

south_1846368fനൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി
കൊറിയന്‍ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഡസന്‍കണക്കിന് ബോട്ടുകളും ഹെലികോപ്ടറുകളും രക്ഷപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

476 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 325 പേരും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സോള്‍ നഗരത്തിനടുത്തുള്ള അന്‍സാന്‍ നഗരത്തിലെ സ്്കൂള്‍ വിദ്യാര്‍ത്ഥികളാണിവര്‍

കൊറിയയുടെ തെക്കന്‍ തീരത്തുള്ള ജെജു ദ്വീപിലേക്ക് പുറപ്പെട്ടവരാണ് കപ്പലിലുള്ളവര്‍. 147 യാത്രക്കാരെ രക്ഷിച്ചെന്നാണ് പ്രാഥമികവിവരം.