വായന മരിക്കാതിരിക്കണമെങ്കില്‍ അത് ആത്മീയാനുഭവമാക്കി മാറ്റണം; കെ.പി.രാമനുണ്ണി

കൊണ്ടോട്ടി: വായന മരിക്കാതിരിക്കണമെങ്കില്‍ അത് ആത്മീയാനുഭവമാക്കി മാറ്റണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. പുസ്തകങ്ങള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്ന അത്യാകര്‍ഷകമായ ആയുധങ്ങളാണ്. നല്ല വായന ഹൃദയങ്ങളെ അലൗകിക തലങ്ങളില്‍ എത്തിക്കുന്നു. അദ്ദേഹം പറഞ്ഞു.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച പുസ്തകമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാമനുണ്ണി. പി.എ.ശ്രീധരന്‍ പാറക്കോട് അദ്ധ്യക്ഷത വഹിച്ചു. എം.ഐ.തങ്ങള്‍ അതിഥിയായിരുന്നു. കെ.പി.ബിന്ദു, ടി.വനജ ടീച്ചര്‍, ടി.പി.അഷ്‌റഫ് അലി, റസാഖ് പയമ്പ്രോട്ട്, ആസാദ് കൊട്ടപ്പുറം, അഡ്വ. നജ്മല്‍ കൊരമ്പയില്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ മുണ്ടപ്പലം സ്വാഗതവും ചേക്കു കരിപ്പൂര്‍ നന്ദിയും പറഞ്ഞു.