കൊണ്ടോട്ടിയില്‍ മൂന്ന്‌ റോഡുകളുടെ പ്രവൃത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു

കൊണ്ടോട്ടി നിയോജക മണ്‌ഡലത്തില്‍ 13.40 കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്ന്‌ റോഡുകളുടെ നിര്‍മാണപ്രവൃത്തി ഉദ്‌ഘാടനം പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്‌ നിര്‍വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിളയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷനായി.

മുതുവല്ലൂര്‍, ചീക്കോട്‌, വാഴയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വിളയില്‍-ചുള്ളിക്കോട്‌ കോളനി-താളിയില്‍ മുക്ക്‌ റോഡ്‌, മുണ്ടക്കല്‍-മേച്ചേരിപറമ്പ്‌-കോട്ടമ്മല്‍ റോഡ്‌, അഴിഞ്ഞിലം-കാടേപ്പാടം-പുതുക്കോട്‌ റോഡുകളുടെ പ്രവൃത്തി ഉദ്‌ഘാടനമാണ്‌ മന്ത്രി നിര്‍വഹിച്ചത്‌. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ അംഗം പി.വി. അബ്‌ദുള്‍ മനാഫ്‌, കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌്‌ പി.എ. നസീറ, ഗ്രാമപഞ്ചായത്ത്‌്‌്‌ പ്രസിഡന്റ്‌മാരായ കെ.എ സഗീര്‍, കെ.പി സഹീദ്‌്‌്‌, പൊതുമരാമത്ത്‌ ഉത്തരമേഖല സൂപ്രണ്ടിങ്‌ എഞ്ചിനീയര്‍ കെ.വി. ആസഫ്‌, എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ.മുഹമ്മദ്‌ ഇസ്‌മായില്‍ എന്നിവര്‍ സംസാരിച്ചു.