കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ ചിത്രം കാണിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു

Story dated:Wednesday April 19th, 2017,12 55:pm

കേളകം: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്. സൂര്യ ടി.വി, മറുനാടൻ മലയാളി എന്നീ മാധ്യമങ്ങൾക്കെതിരെയാണ് കേസ്. പീഡനത്തിനിരയായ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഇവരുടെ വീടിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചു എന്ന് കുറ്റം ചുമത്തിയാണ് സൂര്യ ടി.വി ചാനലിനെതിരെയും മറുനാടൻ മലയാളിക്കെതിരെയും കേസെടുത്തത്.

കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിട്ടിയ നിർദേശത്തെ തുടർന്ന് കേളകം പോലീസ് ആണ് കേസ്  ടുത്തിരിക്കുന്നത്. പീഡനത്തിനിരയാകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ വാർത്തകളോ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മാധ്യമങ്ങൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതെന്ന് കേളകം സബ് ഇൻസ്‌പെക്ടർ ടി .വി പ്രതീഷ് വ്യക്തമാക്കി .

സംഭവത്തിൽ അറസ്റ്റിലായ വൈദികൻ റോബിൻ വടക്കഞ്ചേരി റിമാൻഡിലാണ് .